Sunday, November 22, 2009

തള്ളേയ്... പൊളപ്പ് ചന്ദ്രയാന്‍ പരിപാടികള്

 [ഇതിലെ കഥാപാത്രങ്ങള്‍ തികച്ചും സാങ്കല്‍പികം മാത്രം . ജീവിചിരിക്കുന്ന അരെങ്കിലുമായി സാമ്യം തോന്നുകയാനെങ്കില്‍ അതു തൊന്നുന്നവന്റെ മൊട മാത്രം .മൊട കണ്ടാല്‍ എടപെടും കേട്ടാ...]

"പുതിയ ചന്ദ്രയാന്‍ പരിപടികളും മറ്റും തൊടങ്ങിയതറിഞ്ഞ അണ്ണാ?"
"ഇല്ലടെ എന്തരു പുതിയ പുകിലുകള്, ഒരെണ്ണം പൊട്ടി പൊളിഞ്ഞതല്ലെ ഒള്ളൂ? അതിനു മുമ്പ് എവന്മാര്, പിന്നേം തൊടങ്ങിയാ?"

തള്ളേ അതു ഒരു ഞെരിപ്പു കഥ തന്നെ അണ്ണാ...

നമ്മളെ തമിഴ് നടന്‍ സൂര്യ അണ്ണന്റെ ഒരു പുതിയ പടം ഇല്ലേ... 'അതാ അവന്‍ ' അതു കണ്ടിട്ടു നമ്മളെ അയ്യെസ്സ് ആറോ? ഏഴോ? യിലെ ആ മൊണ്ണന്‍ അണ്ണനുണ്ടല്ലൊ...മാധവന്‍  നായര്, അണ്ണന്‍ ആ അണ്ണനു തോന്നിയ ഐഡിയയാണ്.

അതെന്തെരെടേ അങ്ങനെ...

അണ്ണാ നിങ്ങള്, ആ പടം കണ്ടില്ലെ..അതില്, നമ്മളെ സൂര്യ അണ്ണന്‍ തറേന്ന് ചാടി ഹെലികോപ്റ്ററിനെ പിടിക്കണ ഒരു സീനുണ്ട് അണ്ണാ...അതു കണ്ടിട്ട് മാധവന്‍  അണ്ണന്‍ സ്പേയ്സ് ലൌന്ചര്‍ ഒന്നും ഇല്ലതെ ആ അണ്ണനെ ചന്ദ്രനിലോട്ട് കേറ്റി വിടാന്‍ പരിപാടി ഇട്ടിരിക്കണെന്ന്...
തോന  പൈസകളൊക്കെ മിച്ചം കിട്ടുമെന്ന്....അതും അല്ല നമ്മളെ നാട്ടിന്‍ വലിയ പേരുകളും കിട്ടുമെന്ന്...
പിന്നെ ചന്ദ്രനീന്ന്..ആ ചെന്നയിലെ പയലുകക്ക് വെള്ളം കൊണ്ടു വരാനും കൂടിയാണ്, ഈ പോക്ക്.

പിന്നെ ആ കിങ് ഫിഷ് പിടുത്തക്കരന്‍ വിജയ് മല്ലനാണ്, ഇതിന്റെ സ്പോണ്‍സറ്. ആ ബാംഗളൂര്‍ ചലന്ചന്‍ റോയലു പയലുകളിടന ഡ്രെസ്സ് ആണ്,ചന്ദ്രനി പോവാന്‍ സൂര്യ അണ്ണന്, കൊടുക്കണത്.....പിന്നെ സിരിയ അണ്ണന്, ചന്ദ്രനീന്ന് വെള്ളം എടുത്ത് കുടിക്കാന്‍ കിങ് ഫിഷ് പിടിക്കണ മിനറല്‍ വാട്ടറിന്റെ കാലി കുപ്പികളും കൊടുക്കണു പോലും

തള്ളെ കലിപ്പുകള്, തന്നല്ലോടെ.

പിന്നെ ആ പടത്തിന്റെ ഡയറക്ടറ്,  കെ.എസ്.രവി കുമാര്‍ അണ്ണന്‍ പയങ്കര സന്തോഷത്തിലാണ്, കേട്ടാ. തതിഴ് നാട്ടില്, അണ്ണന്റെ സ്വന്തം കുടുംബം പോലും കാണാന്‍ പോവാത്ത പടം നമ്മളെ അയ്യെസ്സ് അറോ? ഏഴോ യിലെ അണ്ണന്മാരു കണ്ടത് തന്നെ വലിയ കാര്യങ്ങള്. പൊരാഞ്ഞു അതിലെ കോണ്‍സപ്റ്റ്കളു ചന്ദ്രയാന്‍ ദൌത്യത്തിനും മറ്റും എടുത്തു.പിന്നെ പറയണോ?പിന്നെ അണ്ണന്റെ 2 പടം കൂടി കാണാന്‍ അണ്ണന്‍ സയന്റിസ്റ്റുകളോട് റക്കമെന്റ് ചെയ്തിട്ടുണ്ട്.
ഒന്നു 'പിടിയപ്പ'. മട്ടേത് 'മിനുസരണ കണ്ണപ്പ' ഇതില്, പക്ഷികള്, സൈക്കിള്‍ ബെല്ല്, കേട്ട് റീയക്ട് ചെയ്യണ സീന്, പ്രത്യെകിച്ച് കാണണമെന്ന്.

തമിഴ് ഫിലിം അസ്സൊസിയേഷന്റെ മൊണ്ണ അണ്ണന്‍ ശരത്കുമാറ്, പറയണത്, സിറിയ അണ്ണന്റെ ഈ ടാലന്റ് കണ്ടു പിടിച്ചതിന്, രവികുമാര്‍ അണ്ണനു നോബല്‍ പ്രൈസുകള്, കൊടുക്കണമെന്നാണ്.ഒരു സയന്റിസ്റ്റുകളും എറര്‍ ഫ്രീ സ്പേസ് ഷട്ടില്‍ കണ്ടുപിടിക്കാത്ത കാലത്ത് ഒരു തമിഴന്‍ ഈ പ്രശ്നം പരിഹരിച്ചത് പയങ്കരം സന്തോഷം തന്നെന്ന്.

ഇതിന്റെ ലൈവ് ടെലിക്കാസ്റ്റ് വിജയ് ടീവീലാണ്. സിരിയ അണ്ണന്റെ അതേ ടാലന്റ് ഒള്ള വിജയ്കാന്ത് അണ്ണനും അര്‍ജുനന്‍ അണ്ണനുമാണ്, ഇതിന്റെ ജഡ്ജ്. ചന്ദ്രനീന്ന്, സൂര്യ അണ്ണന്‍ കൊണ്ടു വരണ വെള്ളത്തിന്റെ അളവു പോലെ ഇരിക്കും മാര്‍ക്കുകള്. പ്രതീക്ഷിക്കണതീന്നും കൊറവാണെങ്കി സൂര്യ അണ്ണനെയും അവരെ പൊലെ സൂപ്പറ്, ഹീറോ റാങ്കി ത്തന്നെ ഇട്ടിരിക്കുമെന്നാണ്, പറയണത്.പിന്നെ
ഐപെല്ലു കാരന്‍ ലളിതനായ മോഡിക്കാരനും ഇതില്‍ പ്രോഫിറ്റ് ഒണ്ട്.ബംഗളൂര്‍ ചലന്ചന്‍ റൊയലിന്റെ ഡ്രസ്സ് അല്ലെ സിറിയ അണ്ണന്‍ ഇടണത് ...

പിന്നെ അതു പോലെ എസ്.എ.ചന്ദ്രശേഖരന്‍ അണ്ണന്‍ പറയണത് സ്വന്തം ചെലവില്, തന്റെ മോന്‍ വിജയ് ചൊവ്വയില്‍ പോകും പോലും .അയ്യെസ്സ് ആറൊ ഏഴൊ തന്റെ മോന്‍ കരുവിയുല്‍ കാണിച്ച പറക്കല്‍ പ്രകടനത്തെ അവഗണിച്ചത് ശെരിയായില്ല. അയ്യെസ്സ് ആറൊ ഏഴൊ അല്ലെങ്കില്‍ 'നാശ' പയലുകള്‍ വരുമെന്നാണ്, ചന്ദ്രശേഖരന്‍ അണ്ണന്‍ പറേണത്.......എന്തൊരൊക്കെ അവ്വ്വോ എന്തോ?

കൊള്ളാംടേ.....പൊളപ്പുകള്, തന്നെ

1 comment:

  1. ഹ ഹ ഹാ...
    പൊളന്നോണ്ട് അടുത്തത് എഴുതി വിടീന്ന്..:-)

    ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ..

Cricket Live

Visit this site.