Friday, November 20, 2009

എറിയാന്‍ പുതിയ ബസ് വന്നു ....അതും തിരോന്തരത്ത്..



തിരുവനന്തപുരത്തെ സമരക്കാര്‍ക്ക് സന്തോഷ വര്‍ത്തമാനം...

അവര്‍ക്ക് എറിഞ്ഞു തകര്‍ക്കാന്‍ പുതിയ ലോ-ഫ്‌ളോര്‍ എ.സി വോള്‍വോ (കണ്ണാടി) ബസുകള്‍ ഇന്നു മുതല്‍ തിരുവനന്തപുരം ഓടിത്തുടങ്ങി.ഇന്നലെവരെ സമരക്കാര്‍ക്ക് എറിയണമെങ്കില്‍ ബസിന്റെ മുന്നിലോ പുറകിലോ ചെന്നു നിന്ന് എറിയണമായിരുന്നു. ഇനി മുതല്‍ സൈഡില്‍ നിന്ന് എറിഞ്ഞാലും ലോ-ഫ്‌ളോര്‍ ബസുകളുടെ കണ്ണാടി തകര്‍ന്നുകൊള്ളും. ലോ-ഫ്‌ളോര്‍ എ.സി വോള്‍വോ ബസുകള്‍ എപ്പോഴും ഇല്ല എന്നത് ഒരു പ്രശ്നമായി കരുതേണ്ടതില്ല. ലോ-ഫ്‌ളോര്‍ എ.സി വോള്‍വോ ബസുകള്‍ വരുന്നതുവരെ കല്ലുകൊണ്ട് കാത്തുനില്‍ക്കണം എന്നുമാത്രം.(തമ്പാനൂര്‍  കെ.എസ്.ആര്‍.റ്റി.സി. സറ്റ്‌നാന്‍ഡില്‍ നിന്ന് ലോ-ഫ്‌ളോര്‍ ബസുകളുടെ ടൈംടേബിള്‍ വാങ്ങിച്ചിട്ട് സമരം അക്രമാശക്തമാക്കിയാല്‍ ലോ-ഫ്‌ളോര്‍ ബസ് മിസ്സാകില്ല. നൂറ്റമ്പതോളം വോള്‍വോ ബസുകള്‍തിരുവന്തപുരത്ത് ഓടാന്‍ വരുന്നുണ്ട്) ചുറ്റിനും കണ്ണാടിയുള്ളതുകൊണ്ട് ഏറ് ലക്ഷ്യം തെറ്റുമോ എന്നുള്ള പേടിയും വേണ്ട. (പടം കണ്ടു നോക്കാം  ..)








 




 


 


 





8 comments:

  1. തിരുവനന്തപുരത്തുകാരുടെ സമയം!

    ##തമ്പാനൂര്‍ കെ.എസ്.ആര്‍.റ്റി.സി. സറ്റ്‌നാന്‍ഡില്‍ നിന്ന് ലോ-ഫ്‌ളോര്‍ ബസുകളുടെ ടൈംടേബിള്‍ വാങ്ങിച്ചിട്ട് സമരം അക്രമാശക്തമാക്കിയാല്‍ ലോ-ഫ്‌ളോര്‍ ബസ് മിസ്സാകില്ല##

    അതിഷ്ടപ്പെട്ടു!

    (ഇതിലിട്ട് എറിഞാല്‍ വിവരമറിയും)

    ReplyDelete
  2. എറിയട്ടെ ..എറിഞ്ഞു പഠിക്കട്ടെ….

    ReplyDelete
  3. ബുള്ളറ്റ് പ്രൂഫാണോ :)

    ReplyDelete
  4. തമ്പാനൂരില്‍ മഴപെയ്യുമ്പോള്‍ ഈ ലോഫ്ലോര്‍ ബസ്സുകള്‍ എങ്ങനെ ഓടും. അവിടെ പിന്നെ ഒരു പുഴയല്ലെ ഉണ്ടാവുക. ഫ്ലോറ് താഴെ ആണേങ്കിലും എഞ്ചിന്‍ ഏറ്റവും പുറകില്‍ അല്പം പൊക്കത്തായതിനാല്‍ വെള്ളം കയറില്ലെന്നു സമാധാനിക്കാം അല്ലെ. :)

    ReplyDelete
  5. മഴ സമയത്ത് ഇതു ബോട്ട് ആയി ഉപയോഗിക്കാനുള്ള സൌകര്യം കൂടി ഉണ്ടാക്കണം

    ReplyDelete
  6. ജെര്‍മ്മനിയുടെ റിഫ്ലക്റ്റീവ് റ്റൈപ് ഗ്ലാസ് ആണ്‍് എറിയുന്നവന്റെ തലമണ്ടയില്‍ തന്നെ വീഴും

    ReplyDelete
  7. അതെന്തായാലും നന്നായി

    ReplyDelete
  8. എറിയാന്‍ അറിയുന്നവന് ദൈവം കല്ല്‌ കൊടുക്കാത്തത് KSRTC യുടെ ഭാഗ്യം....പിന്നെ ബോട്ടിന്റെ കാര്യം അതിനു പാപ്പനംകോട് ഡിപ്പോയില്‍ പഴയ ബസിന്റെ ടയറുകള്‍ ഉണ്ട് ...അത് ഈ ബസിന്റെ സൈഡില്‍ കെട്ടി വച്ചാല്‍ മതി...മുങ്ങിചാകുന്നവരെ എങ്കിലും രക്ഷിക്കാം

    ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ..

Cricket Live

Visit this site.